യുവാവ് കനിവ് തേടുന്നു

Posted on: August 11, 2015 12:07 pm | Last updated: August 11, 2015 at 12:07 pm
SHARE

permabra- DHANEESHപേരാമ്പ്ര: രക്താര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് ഉദാരമനസ്‌കരുടെ സഹായം തേടുന്നു. കൂത്താളി രണ്ടാം വാര്‍ഡിലെ മാങ്ങോട്ടില്‍ ധനീഷ് (33) ആണ് ചികിത്സാ സഹായം പ്രതീക്ഷിച്ച് കഴിയുന്നത്.
നാല് വര്‍ഷം മുമ്പ് തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് ചികിത്സ കഴിഞ്ഞ് രോഗം ഭേദമായി കോഴിക്കോട്ട് ഹോട്ടല്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരുന്ന ധനീഷിന് ആറു മാസം മുമ്പാണ് വീണ്ടും രോഗലക്ഷണങ്ങള്‍ കണ്ടത്. ഇപ്പോള്‍ വീണ്ടും ആര്‍സിസിയില്‍ ചികിത്സ തുടരുകയുമാണ്.
മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. സഹോദരി മജജ നല്‍കാന്‍ തയ്യാാണെങ്കിലും, ശസ്ത്രക്രിയക്കാവശ്യമായ പണമാണ് തടസ്സമാകുന്നത്. 50 ലക്ഷത്തിലേറെ രൂപ വേണമെന്നാണ് ആശുപത്രിയില്‍ നിന്ന് അിറിയിച്ചിരിക്കുന്നത്. ഇപ്പോള്‍ മജ്ജ മാറ്റിവെക്കലിനായി എറണാകുളം എസ്തര്‍ ഹോസ്പിറ്റില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ചികിത്സയുടെ പണം കണ്ടെത്താന്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ പി കാര്‍ത്ത്യായനി ചെയര്‍പേഴ്‌സണും, കുഞ്ഞമ്മദ് പേരാമ്പ്രഇജനറല്‍ കണ്‍വീനറുമാണ്. കൂത്താളി കനറാ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. A/C No: 4086101003499 IFC code: CNRB0004086

LEAVE A REPLY

Please enter your comment!
Please enter your name here