മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പേരില്‍ മതേതരത്വവും ജനാധിപത്യവും കശാപ്പ് ചെയ്യുന്നു: മുഖ്യമന്ത്രി

Posted on: August 11, 2015 12:06 pm | Last updated: August 11, 2015 at 12:06 pm
SHARE

oommenchandiവടകര: മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ പേരില്‍ മതേതരത്വവും ജനാധിപത്യവും കശാപ്പ് ചെയ്യുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വടകര ബ്ലോക്ക് കോണ്‍ഗ്രസ് ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. സി വത്സലന്‍ അധ്യക്ഷത വഹിച്ചു. കെട്ടിടത്തിന്റെ രേഖകള്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം പിയില്‍ നിന്ന് കെട്ടിട നിര്‍മാണ കമ്മിറ്റി ട്രഷറര്‍ ടി കേളു ഏറ്റുവാങ്ങി. കൂടാളി അശോകന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി സെക്രട്ടറി സുമാ ബാലകൃഷ്ണന്‍, തിരുവള്ളൂര്‍ മുരളി, വി എം ചന്ദ്രന്‍, അച്യുതന്‍ പുതിയേടത്ത്, സി പി അജിത്ത്, ശശിധരന്‍ കരിമ്പനപ്പാലം, കോട്ടയില്‍ രാധാകൃഷ്ണന്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here