Connect with us

Education

വിദ്യാഭ്യാസമുന്നതി സ്‌കോളര്‍ഷിപ്പ്: ബിരുദ വിദ്യാര്‍ഥികള്‍ക്ക് 5000; സിവില്‍ സര്‍വീസിന് 70000

Published

|

Last Updated

തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സമുന്നതി പദ്ധതിയുടെ ഭാഗമായി ഹയര്‍ സെക്കന്‍ഡറി തലം മുതല്‍ സിവില്‍ സര്‍വീസ് തലം വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാസമുന്നതി എന്ന പേരില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈ മാസം 13 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് നിര്‍വഹിക്കുമെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം സിവില്‍ സര്‍വീസ് പരീക്ഷയുടെ പരിശീലനത്തിന് 15,000 രൂപയും പരീക്ഷ പാസായാല്‍ 25,000 രൂപയും അവസാന ഇന്റര്‍വ്യൂവിന് ഡല്‍ഹിയിലേക്കുള്ള യാത്രക്കും താമസത്തിനുമായി 30,000 രൂപയും നല്‍കും. ഹൈസ്‌കൂള്‍ തലത്തില്‍ 2000 രൂപവീതം 20,000 സ്‌കോളര്‍ഷിപ്പുകളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 3000 വീതം 14,000 സ്‌കോളര്‍ഷിപ്പുകളുമാണ് വിതരണം ചെയ്യുക.