Connect with us

Kerala

കണ്‍സ്യൂമര്‍ ഫെഡിന് 10 കോടി കൂടി അനുവദിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഓണം വിപണിയില്‍ ഇടപെടുന്നതിനായി കണ്‍സ്യൂമര്‍ ഫെഡിന് 10 കോടി കൂടി രൂപ അനുവദിച്ചു. ഇതു ള്‍പ്പെടെചേര്‍ത്ത് ഓണക്കാലത്ത് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഇതിനകം 102 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എം മാണി അറിയിച്ചു. കണ്‍സ്യൂമര്‍ഫെഡിന് 15 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത് , അത് കഴിഞ്ഞ മാസം 29ന് അനുവദിച്ചു. ഇതിനുപുറമെയാണ് ഇന്നലെ 10 കോടി രൂപ കൂടി അനുവദിച്ചത്. സപ്ലൈകോക്ക് 2015 -16 ബജറ്റില്‍ വകയിരുത്തിയ 65 കോടി രൂപ നല്‍കി കഴിഞ്ഞു. ഹോര്‍ട്ടികോര്‍പ്പിനും കേരഫെഡിനും ബജറ്റില്‍ അഞ്ച് കോടി രൂപവീതം വകയിരുത്തിയത് നല്‍കി. ഹോര്‍ട്ടികോര്‍പ്പിന് അധികമായി രണ്ട് കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും അത് ഉടന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതിന് പുറമെ ഉച്ച ഭക്ഷണ പരിപാടിയുടെ പരിധിയില്‍ വരുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് എല്ലാ ഓണക്കാലത്തും സൗജന്യമായി നല്‍കിവരുന്ന അഞ്ച് കിലോ അരി എല്ലാ കുട്ടികള്‍ക്കും നല്‍കുന്നതിന് അനുമതി നല്‍കിയതായും മന്ത്രി കെ എം മാണി അറിയിച്ചു.

Latest