Connect with us

Kasargod

പ്രധാനാധ്യാപകര്‍ അവധിയെടുത്ത് പഠിപ്പിക്കും

Published

|

Last Updated

കാഞ്ഞങ്ങാട്: ജോലിഭാരത്തിനെതിരെ പ്രതിഷേധിച്ച്ജില്ലയിലെപ്രൈമറി സ്‌കൂള്‍ പ്രധാനാധ്യാപകര്‍ അവധിയെടുത്ത് പഠിപ്പിക്കും. ഹൊസ്ദുര്‍ഗ് ഗവ. ഹൈസ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് രൂപവത്കരിച്ച ജില്ലാ പ്രൈമറി ഹെഡ്മാസ്റ്റേര്‍സ് അസോസിയേഷന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം.
ഇന്നുമുതല്‍ 13 വരെസംഘടനാ ഭേദം മറന്ന് സര്‍ക്കാര്‍-എയ്ഡഡ് പ്രധാനാധ്യാപകര്‍ അവധിയെടുത്ത് പഠിപ്പിക്കും.
അധ്യാപനത്തിന് പുറമെ ക്ലര്‍ക്കിന്റേയും പ്യൂണിന്റേയും തുടങ്ങി ഒട്ടുവളരെഉത്തരവാദിത്തങ്ങള്‍ ചെയ്തുതീര്‍ത്തുകൊണ്ടാണ് പ്രധാനാധ്യാപകര്‍ ഇന്ന് പ്രവര്‍ത്തിക്കുന്നത്. ഉച്ചക്കഞ്ഞിക്ക് അനുവദിക്കുന്ന തുച്ഛമായ കാശുപോലും മാസങ്ങളായി കുടിശ്ശികവരുത്തി, വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പുറത്തുവിടുന്ന തിട്ടൂരങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ച് മാനസികമായി പീഡിപ്പിക്കുകയാണ്. ഇതിനു പുറമെ ഇന്റര്‍നെറ്റിലൂടെ ദിനം പ്രതിഅയച്ചുകിട്ടുന്ന സന്ദേശങ്ങള്‍ക്ക് തത്ക്ഷണം മറുപടി അയയ്ക്കുക, വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ലഭിക്കാവുന്ന സ്‌കോളര്‍ഷിപ്പുകള്‍ പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്ക് ചെക്കുവഴി കൈമാറി അധികഭാരം അടിച്ചേല്‍പ്പിക്കുക, സ്‌കൂള്‍സമയത്തുതന്നെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് മുപ്പതോളം സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി നിരന്തരം കത്തിടപാടുകള്‍ നടത്തുകയും അവര്‍ വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ സംബന്ധിക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ വണ്ടിക്കാളകളെപ്പോലെ ചെയ്തുതീര്‍ക്കുകയാണ് പ്രൈമറി പ്രധാനാധ്യാപകര്‍. ജോലിഭാരം കൊണ്ടുവലയുന്ന പ്രധാനാധ്യാപകരെ ക്ലാസ്ചാര്‍ജില്‍ നിന്ന് ഒഴിവാക്കിക്കൊണ്ട് പ്രശ്‌നത്തിന് പരിഹാരം കാണമമെന്നാണ് ആവശ്യം.
പ്രക്ഷോഭത്തിന്റെ അടുത്ത ഘട്ടമായി വിദ്യാഭ്യാസ ഉപഡയരക്ടറുടെഓഫീസിനുമുമ്പില്‍ ധര്‍ണ നടത്തും. ഔദ്യോഗിക കോണ്‍ഫ്രറന്‍സുകളൊഴികെ പ്രധാനാധ്യാപകര്‍ പങ്കെടുക്കേണ്ട മുഴുവന്‍ യോഗങ്ങളും ബഹിഷ്‌കരിക്കും. വിവിധ മേളകള്‍ക്കുവേണ്ടി നിയമവിധേയമല്ലാതെ നടക്കുന്ന പണപ്പിരിവുമായി നിസ്സഹരിക്കും. തദേശ ഭരണസ്ഥാപനങ്ങളുടെ നിര്‍വഹണച്ചുമതലയില്‍ നിന്ന് പിന്‍മാറും.
യോഗത്തില്‍ ടി വി രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു. രാജന്‍ കരിവെള്ളൂര്‍സംസാരിച്ചു. അഡ്‌ഹോക് കമ്മറ്റി ഭാരവാഹികളായിഎം പി രാഘവന്‍ (കണ്‍), എം വി രാമചന്ദ്രന്‍, പി വി സുരേഷ്, സി പങ്കജാക്ഷി, വനജാക്ഷി, പി മുരളീധരന്‍ എന്നിവരെ തിരഞ്ഞടുത്തു.

---- facebook comment plugin here -----

Latest