Connect with us

Kerala

വിപണി ഇടപെടലിനു 102 കോടി രൂപ നല്‍കി: കെ.എം. മാണി

Published

|

Last Updated

തിരുവനന്തപുരം: വിപണിയില്‍ ഇടപെടാന്‍ ധനവകുപ്പ് പണം അനുവദിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തിനു ധനമന്ത്രി കെ.എം. മാണിയുടെ മറുപടി. ഓരോ സ്ഥാപനങ്ങള്‍ക്കും എത്ര പണം വീതമാണു നല്‍കിയതെന്നു ധനമന്ത്രി കണക്കുകള്‍ സഹിതം വിശദീകരിച്ചു. 102 കോടി വിവിധ ഏജന്‍സികള്‍ക്ക് അനുവദിച്ചിട്ടുണ്ട്.. കേരള ഫെഡിനും ഹോര്‍ട്ടി കോര്‍പ്പിനും അഞ്ചു കോടി രൂപ വീതം നല്‍കി. സപ്ലൈക്കോയ്ക്ക് 65 കോടിയും കണ്‍സ്യൂമര്‍ഫെഡിനു 25 കോടിയും നല്‍കി. വിപണി ഇടപെടലില്‍ പോരായ്മ ഉണ്ടെങ്കില്‍ അതു പണം നല്‍കാത്തതുകൊണ്ടാണെന്നും അല്ലാതെ മന്ത്രി അനൂപ് ജേക്കബിന്റേയോ വകുപ്പിന്റെയോ കുഴപ്പമല്ലെന്നും നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Latest