പിണറായി വിജയനെ പരിഹസിച്ച് വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്

Posted on: August 10, 2015 3:15 pm | Last updated: August 10, 2015 at 3:18 pm
SHARE

vt balaram

കോഴിക്കോട്: സി പി എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ അക്രമ രാഷ്ട്രീയത്തെ കുറിച്ച് എഴുതിയതിനെ പരിഹസിച്ച് വി ടി ബല്‍റാം എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. പിണറായിയുടെ പോസ്റ്റ് അടുത്ത കാലത്ത് കേട്ടതില്‍വെച്ച് ഏറ്റവും വലിയ ഫലിതങ്ങളിലൊന്നാണെന്ന് ബലറാം ഫേസ്ബുക്കില്‍ കുറിച്ചു. ഇതേ നിലവാരത്തിലുള്ള മറ്റൊരു ഫലിതം ഈയിടെ കേട്ടത് ഡല്‍ഹിയില്‍ നിന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വകയാണ്. മലയാളികളെ ഈ ഓണക്കാലത്ത് ഇങ്ങനെ ചിരിപ്പിക്കുന്നതിന് രണ്ടു പേര്‍ക്കും ബലറാം പ്രത്യേകം അഭിനന്ദനങ്ങള്‍ നേരുന്നുണ്ട്. തൃശൂര്‍ ചാവക്കാട് ഗ്രൂപ്പ് പോരിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയായിരുന്നു പിണറായിയുടെ പോസ്റ്റ്.

പിണറായി നേരിട്ടാണ് ഫേസ്ബുക്കില്‍ ആ പോസ്റ്റ് ഇട്ടതെന്ന് വിശ്വസിക്കാനാവുന്നില്ല. ഇനി പോസ്റ്റ് തയ്യാറാക്കുന്നത് മറ്റാരെങ്കിലുമാണെങ്കില്‍ ഫേസ്ബുക്കില്‍ ഇപ്പോള്‍ ഹിസ്‌റ്റോറിക്കല്‍ ഓഡിറ്റിങ്ങിന്റെ കാലമാണ് എന്ന് കാര്യം മറക്കരുതെന്നും ബല്‍റാം ഓര്‍മിപ്പിക്കുന്നു.
താങ്കളെ പോലൊരു വലിയ നേതാവിനെ എന്നേപോലുള്ളൊരാള്‍ ഓഡിറ്റ് ചെയ്യുന്നത് അപരാധമായി കണക്കാക്കില്‌ളെന്ന് കരുതുന്നതായും ബലറാം പറയുന്നു

വി ടി ബല്‍റാമിന്റെ പോസ്റ്റ് ഇവിടെ വായിക്കാം

https://www.facebook.com/vtbalram/posts/10153205154214139:0