പഞ്ചായത്ത് രൂപീകരണം കോടതി റദ്ദാക്കി.

Posted on: August 10, 2015 2:12 pm | Last updated: August 12, 2015 at 8:52 am
SHARE

kerala high court pictures

കൊച്ചി: പുതിയ പഞ്ചായത്തുകളുടെ രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ഹൈകോടതി റദ്ദാക്കി. പഞ്ചായത്തുകളുടെ രൂപീകരണത്തിന്റെ നിയമാനുസൃതമായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നു കണ്ടെത്തിയാണ് പഞ്ചായത്ത് രൂപീകരണം കോടതി റദ്ദാക്കിയത്. വില്ലേജുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ച സര്‍ക്കാറിന്റെ നടപടിയാണ് കോടതി റദ്ദാക്കിയത്. നിലവിലെ വാര്‍ഡുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിച്ചതും നിയമപരമല്ല എന്നും കോടതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം റദ്ദാക്കിയത്. വില്ലേജുകള്‍ വിഭജിച്ച് വ്യത്യസ്ത പഞ്ചായത്തുകള്‍ രൂപീകരിച്ച നടപടി കോടതി പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. ഇങ്ങനെ രൂപീകരിച്ച പഞ്ചായത്തുകള്‍ ഇനി നിയമപരമായി നിലനില്‍ക്കില്ല.
കോടതി വിധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

.