Connect with us

Kerala

ധനവകുപ്പിനെതിരെ പരോക്ഷ വിമര്‍ശവുമായി മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: ധനവകുപ്പിനെതിരെ പരോക്ഷമായി കുറ്റപ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം മതിയായ സാമ്പത്തിക സഹായം ചെയ്തു കൊടുക്കാന്‍ സാധിക്കാതെ പോയതാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണച്ചന്തകളുടെ ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഭക്ഷ്യമന്ത്രി അനൂപ് ജേക്കബും അദ്ദേഹത്തിന്റെ സിവില്‍ സപ്‌ളൈസ് വകുപ്പും മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. അതില്‍ സന്തോഷമുണ്ട്. വിപണി ഇടപെടലില്‍ എന്തെങ്കിലും പോരായ്മ വന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം മന്ത്രിയുടേയോ ഉദ്യോഗസ്ഥരുടേയോ വീഴ്ചയല്ല. മതിയായ സാന്പത്തിക സഹായം ലഭിക്കാതെ വന്നതു കൊണ്ടാണ് മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest