Connect with us

Ongoing News

ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ എ ടീം ക്രിക്കറ്റ് താരങ്ങള്‍ ആശുപത്രിയില്‍

Published

|

Last Updated

ചെന്നൈ: ഇന്ത്യയില്‍ ത്രിരാഷ്ട്ര ഏകദിന പരമ്പരയ്ക്ക് എത്തിയ ദക്ഷിണാഫ്രിക്കന്‍ എ ടീമിലെ എട്ട് താരങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. തുടര്‍ന്ന് പത്ത് ദക്ഷിണാഫ്രിക്കന്‍ എ ടീം ക്രിക്കറ്റ് താരങ്ങളെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നിര ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

താരങ്ങള്‍ ആശുപത്രിയിലായതിനെ തുടര്‍ന്ന് തിങ്കളാഴ്ച ആസ്‌ത്രേലിയ ക്കെതിരായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക കളിക്കില്ല. പകരം ഇന്ത്യ ആസ്‌ത്രേലിയയെ നേരിടും. ഷെഡ്യൂള്‍ പ്രകാരം ദക്ഷിണാഫ്രിക്കയായിരുന്നു ആസ്‌ത്രേലിയയുടെ എതിരാളികള്‍. എന്നാല്‍ താരങ്ങള്‍ക്ക് അസുഖം ബാധിച്ചതിനാല്‍ തങ്ങള്‍ക്ക് പകരം കളിക്കാമോയെന്ന ദക്ഷിണാഫ്രിക്കന്‍ മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന ഇന്ത്യന്‍ ടീം സ്വീകരിക്കുകയായിരുന്നു.

ആസ്‌ത്രേലിയക്കെതിരെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ പത്തോവറില്‍ ഒരു വിക്കറ്റിന് 46 റണ്‍സ് എന്ന നിലയിലാണ്. ഇന്ന് ഓസ്‌ട്രേലിയയുമായി നടക്കേണ്ട ദക്ഷിണാഫ്രിക്കയുടെ മത്സരം ചൊവ്വാഴ്ചത്തേക്ക് മാറ്റി. എ ടീമുകളുടെ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോല്‍പിച്ചിരുന്നു. ഈ മത്സരത്തിന് മുമ്പും ശേഷവുമായാണ് കളിക്കാരെ ആസ്പത്രിയിലാക്കിയത്. മത്സരത്തിന് മുമ്പ് മൂന്ന് കളിക്കാരെയും കളിക്ക് ഏഴ് പേരുമാണ് അവശരായത്.