Connect with us

National

ജാര്‍ഖണ്ഡില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു

Published

|

Last Updated

റാഞ്ചി: ജാര്‍ഖണ്ഡില്‍ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിച്ചു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. ഡിയോഗര്‍ ജില്ലയിലെ ബെലബാഗന്‍ ദേവ്ഗഡ് ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. എല്ലാ വര്‍ഷവും നടന്നുവരുന്ന സ്വാന്‍ സോംവാര്‍ ആഘോഷങ്ങള്‍ക്കിടെയായിരുന്നു അപകടം.
ക്ഷേത്രത്തിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ആയിരക്കണക്കിന് ആളുകള്‍ ഇടിച്ചുകയറാന്‍ ശ്രമിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

2007ലും ഇവിടെ തിക്കിലും തിരക്കിലുപെട്ട് അഞ്ചുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest