ആം ആദ്മി പാര്‍ട്ടി എം എല്‍ എ അല്‍കാ ലംബക്ക് നേരെ ഡല്‍ഹിയില്‍ ആക്രമണം

Posted on: August 10, 2015 6:00 am | Last updated: August 9, 2015 at 11:55 pm
SHARE

lamba
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം എല്‍ എ അല്‍കാ ലംബക്ക് നേരെ ഡല്‍ഹിയില്‍ ആക്രമണം. ഇന്നലെ രാവിലെ മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിലേര്‍പ്പെട്ട ലംബക്ക് നേരെ രാജ്ഘട്ടിന് സമീപമാണ് ആക്രമണമുണ്ടായത്.
തലക്ക് പരുക്കേറ്റ ലംബയെ ഉടന്‍ തന്നെ തൊട്ടടുത്ത ആര്‍ എം എല്‍ ആശുപത്രിയിലെത്തിച്ച് ശുശ്രൂഷകള്‍ നല്‍കി. അതേസമയം അക്രമിയെ ബി ജെ പി എം എല്‍ എ ഓം പ്രകാശിന്റെ ഷോപ്പിന് സമീപം വെച്ച് പിടികൂടിയതായി എ എ പി വക്താവ് അഷുതോഷ് പറഞ്ഞു. അക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്തത് കൊണ്ട് മാത്രം മതിയാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് എ എ പി. എം എല്‍ എമാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി.
അതേസമയം മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം നടത്തിയതിനാണ് തനിക്കെതിരെ ആക്രമണം നടത്തിയതെന്ന് ലംബ ട്വിറ്ററില്‍ കുറിച്ചു. തനിക്കെതിരെയുള്ള ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി സംയിക്കുന്നതായി അവര്‍ പറഞ്ഞു. പോലീസ് സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടത്തുമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. ആള്‍ക്കൂട്ടത്തിനിടക്ക് ബ്ലാങ്കറ്റ് ധരിച്ച ഒരാളെ കണ്ടെന്നും അയാളാണ് ആക്രമണം നടത്തിയതെന്നും അല്‍ക്കാ ലംബ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here