ആഴ്‌സണല്‍ തോറ്റു; ലിവര്‍പൂളിന് ജയം

Posted on: August 10, 2015 6:00 am | Last updated: August 9, 2015 at 11:22 pm
SHARE

1439128630551_lc_galleryImage_Mauro_Zarate_scores_a_goa
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കന്നി മത്സരത്തിനിറങ്ങിയ ആഴ്‌സണലിന് ഞെട്ടിക്കുന്ന തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ് ഹമാണ് ഗണ്ണേഴ്‌സിനെ തകര്‍ത്തുവിട്ടത്. മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂള്‍ സ്റ്റോക് സിറ്റിയെ തോല്‍പ്പിച്ചു.
43ാം മിനുട്ടില്‍ ക്യുയാതെ നേടിയ ഗോളിലൂടെ വെസ്റ്റ് ഹം ആഴ്‌സണിലിനെ വിറപ്പിച്ചു. ചെല്‍സിയില്‍ നിന്ന് കൂടുമാറിയെത്തിയ ഗോള്‍കീപ്പര്‍ പീറ്റര്‍ ചെക്കിന്റെ പിഴവിലൂടെയാണ് ഈ ഗോള്‍ പിറന്നത്. 57ാം മിനുട്ടില്‍ മ്യുറോ സെറാറ്റെ വെസ്റ്റ് ഹാം ലീഡ് വര്‍ധിപ്പിച്ചു. 62 ശതമാനവുമായി പൊസഷനില്‍ ആഴ്‌സണലിലായിരുന്നു മുന്നിലെങ്കിലും ഗോളടിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു.
മത്സരം സമനിലയിലേക്ക് നീങ്ങിയ വേളയില്‍ കുട്ടിന്യോ നേടിയ ഗോളിലൂടെയാണ് ലിവര്‍പൂള്‍ ജയം സ്വന്തമാക്കിയത്. കളിയവസാനിക്കാന്‍ നാല് മിനുട്ട് ബാക്കി നില്‍ക്കെയായിരുന്നു കുട്ടിന്യോയുടെ ഗോള്‍ പിറന്നത്. ലിവര്‍പൂളിനെതിരെ ശക്തമായപ്രതിരോധമാണ് സ്റ്റോക് തീര്‍ത്തത്. ന്യൂകാസില്‍ സൗതാംപ്ടണ്‍ മത്സരം 2-2ന് സമനിലയില്‍ കലാശിച്ചു.
പ്രീമിയര്‍ ലീഗിലെ നിവിലെ ചാമ്പ്യന്മാരായ ചെല്‍സിയെ സ്വാന്‍സി സിറ്റി (2-2)ന് സമനിലയില്‍ തളച്ചു. 23ാം മിനുട്ടില്‍ ഒസ്‌കറിന്റെ ഫ്രീ കിക്കിലൂടെ ചെല്‍സിയാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 29ാം മിനുട്ടില്‍ ആന്ദ്രേ അയൂവിന്റെ ഗോളിലൂടെ സ്വാന്‍സി തിരിച്ചടിച്ചു. 30ാം മിനുട്ടില്‍ വില്ലെയ്‌ന്റെ ക്രോസ് ഫെഡറിക്കോ ഫെര്‍ണാണ്ടസിന്റെ കാലില്‍ തട്ടി സ്വാന്‍സി വലയില്‍ പതിച്ചതോടെ ചെല്‍സി മത്സരത്തില്‍ ലീഡെടുത്തു.
55ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിച്ച് സ്വാന്‍സി സമനില നേടി. ഗോമിസിനെ ഫൗള്‍ ചെയ്തതിന് റഫറി ഗോള്‍കീപ്പര്‍ കുര്‍ട്ടോയിസിന് ചുവപ്പ് കാര്‍ഡും സ്വാന്‍സിക്ക് പെനാല്‍റ്റിയും വിധിക്കുകയായിരുന്നു. കിക്കെടുത്ത ഗോമസ് പന്ത് വലയിലെത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here