100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈസില്‍ ഫെല്‍പ്‌സിന് ലോക റെക്കോര്‍ഡ്

Posted on: August 10, 2015 6:00 am | Last updated: August 9, 2015 at 11:22 pm
SHARE

FELPS
സാന്‍ അന്റോണിയോ: 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ നീന്തലിലില്‍ അമേരിക്കയുടെ മൈക്കല്‍ ഫെല്‍പ്‌സിന് ലോക റെക്കോര്‍ഡ്. യു എസ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ 50.45 സെക്കന്‍ഡ് കൊണ്ട് ഫിനിഷ് ചെയ്താണ് ഫെല്‍പ്‌സ് പുതിയ റെക്കോര്‍ഡിട്ടത്. മണിക്കൂറുകള്‍ക്ക് മുമ്പ് ഇതേ നീന്തല്‍ക്കുളത്തില്‍ 50. 56 സെക്കന്‍ഡ് കൊണ്ട് നീന്തിയ സൗത്ത് ആഫ്രിക്കന്‍ താരം ചഡ്‌ലി ക്ലോസിന്റെ റെക്കോര്‍ഡാണ് 22 ഒളിമ്പിക്‌സ് മെഡലുകള്‍ സ്വന്തം പേരിലുള്ള ഫെല്‍ഫ്‌സ് തകര്‍ത്തത്. കഴിഞ്ഞ ദിവസം നടന്ന 200 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ മത്സരത്തിലും ഫെല്‍പ്‌സ് ജയം കുറിച്ചിരുന്നു. ഒരു മിനുട്ട് 52.94 സെക്കന്‍ഡിലാണ് ഫെല്‍പ്‌സ് ഫിനിഷ് ചെയ്തത്. ഇതും റെക്കോര്‍ഡ് നേട്ടമായിരുന്നു. റഷ്യയിലെ കസാനില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഹംഗറിയുടെ ലോസ്‌കോ സെഹ് സ്വന്തമാക്കിയ 1:53:48 സമയത്തെ റെക്കോര്‍ഡാണ് ഫെല്‍പ്‌സ് തകര്‍ത്തത്. ആറ് മാസത്തെ വിലക്കിന് ശേഷമാണ് ഫെല്‍പ്‌സ് മത്സരത്തിനിറങ്ങിയത്.