അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ല: വി എം സുധീരന്‍

Posted on: August 9, 2015 4:38 pm | Last updated: August 9, 2015 at 4:38 pm
SHARE

sudheeran
തിരുവനന്തപുരം: അക്രമ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. ചാവക്കാട് കൊലപാതം ഒറ്റപ്പെട്ട സംഭവമാണെങ്കിലും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അക്രമ രാഷ്ട്രീയത്തിന്റെ പേരില്‍ സി പി എം ഉള്‍പെടെയുള്ള പാര്‍ടികള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതില്‍ നിന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പഠിക്കണം. ഒരു തരത്തിലും തെറ്റായ ശൈലികളും പ്രവണതകളും ഉണ്ടാവാന്‍ പാടില്ല. അനഭിലഷണീയ പ്രവണതകള്‍ കോണ്‍ഗ്രസിലും വളര്‍ന്നു വരുന്നുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ അക്രമത്തിന്റെ ഒരംശം പോലും ഉണ്ടാകരുത്. പ്രവര്‍ത്തകര്‍ ആത്മപരിശോധന നടത്തണമെന്നും സുധീരന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here