അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍: സെെനികന്‍ മരിച്ചു

Posted on: August 9, 2015 1:10 pm | Last updated: August 12, 2015 at 9:26 am
SHARE

indo pak borderശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിച്ചു. മൂന്ന് സൈനികര്‍ക്ക് പരുക്കേറ്റു. കുപ്‌വാര ജില്ലയില്‍ നിയന്ത്രണരേഖയിലെ തങ്ധാര്‍ സെക്ടറില്‍ ശനിയാഴ്ച രാത്രിയാണ് വെടിവെപ്പുണ്ടായത്.

ബഷീര്‍ അഹമ്മദ് എന്ന സൈനികനാണ് മരിച്ചത്. ആയുധങ്ങളുമായി നിയന്ത്രണരേഖ വിട്ടുകടന്ന തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടുകയായിരുന്നു. അതിര്‍ത്തി കടന്നെത്തിയ തീവ്രവാദികള്‍ അടുത്തിടെ പഞ്ചാബിലെ ഗുര്‍ദാസ്പൂരിലും കശ്മീരിലെ ഉധംപൂരിലും ഭീകരാക്രമണം നടത്തിയിരുന്നു. ഭീകരാക്രമണത്തിനിടെ രക്ഷപെടാന്‍ശ്രമിച്ച മുഹമ്മദ് നവേദെന്ന ഭീകരനെ നാട്ടുകാര്‍ ജീവനോടെ പിടികൂടി സൈന്യത്തിന് കൈമാറിയതും കഴിഞ്ഞ ദിവസമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here