Connect with us

International

കൊടുങ്കാറ്റ് തായ്‌വാനില്‍ ദുരന്തം വിതച്ചു; മഴയിലും മണ്ണിടിച്ചിലിലും ആറ് മരണം

Published

|

Last Updated

തായ്‌പേയ്: തായ്‌വാനില്‍ ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും ആറ് പേര്‍ മരിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് പടിഞ്ഞാറന്‍ തീരപ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. മധ്യ തായ്‌വാനിലെങ്ങും കാറ്റ് ദുരിതം വിതച്ചിട്ടുണ്ട്. വടക്കന്‍ മേഖലയിലെ ട്യോയുആന്‍ ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലില്‍ ഇവിടെ പത്ത് വീടുകളില്‍ പകുതിയും മണ്ണിനടയിലായി. ഇവിടെയുള്ള ജനങ്ങളെ രാത്രിയോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ഇന്നത്തോടുകൂടി കൊടുങ്കാറ്റിന്റെ ശക്തി കുറയുമെങ്കിലും മഴ തുടരാനാണ് സാധ്യതയെന്ന് ബന്ധപ്പെട്ട അധിക്യതരെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാവിലെ 9.30 മുതല്‍ 20 ലക്ഷത്തോളം ജനങ്ങള്‍ക്ക് വൈദ്യുതി ലഭിക്കുന്നില്ല. 80,000ത്തിലധികം പേര്‍ക്ക് കുടിവെള്ളവും മുടങ്ങിയിട്ടുണ്ടെന്ന് ദേശീയ ദുരന്ത പ്രതിരോധ കേന്ദ്രത്തില്‍ നിന്നും അറിയിച്ചു. കൊടുങ്കാറ്റ് 173 കി.മീ മുതല്‍ 208 കി.മീ വേഗത്തിലാണ് വീശിയടിച്ചതെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മരിച്ച ആറ് പേരില്‍ ഒരാള്‍ അഗ്‌നിശമന സേനാംഗമാണ്. കാറ്റില്‍ പരസ്യബോഡ് തലയില്‍വീണാണ് മറ്റൊരാള്‍ മരിച്ചത്. എട്ട് വയസ്സുകാരി മകളും മാതാവും കടലില്‍ മുങ്ങിയാണ് മരിച്ചത്. രാജ്യത്താകമാനം ആയിരക്കണക്കിന് പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 1,300 ഓളം പേരെ താത്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. സകൂളുകളും മറ്റ് തൊഴില്‍ശാലകളും ഇന്നലെ അടഞ്ഞുകിടന്നു. 2009ല്‍ രാജ്യത്തുണ്ടായ മൊറാക്കോട്ട് കൊടുങ്കാറ്റില്‍ നിരവധി പേര്‍ മരിച്ചിരുന്നു.

Latest