Connect with us

Kozhikode

മദീനതുന്നൂര്‍ രണ്ടാം അന്താരാഷ്ട്ര ദഅ്‌വ കോണ്‍ഫറന്‍സ് ജനുവരിയില്‍

Published

|

Last Updated

കോഴിക്കോട്: മദീനതുന്നൂര്‍ രണ്ടാം അന്താരാഷ്ട്ര ദഅ്‌വാ കോണ്‍ഫറന്‍സ് ജനുവരി എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ പൂനൂര്‍ മര്‍കസ് ഗാര്‍ഡനില്‍ നടക്കും. ദഅ്‌വയുടെ പാരമ്പര്യം പുതുതലമുറക്ക് നല്‍കുന്ന സന്ദേശവും മാര്‍ഗരേഖയും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഇന്ത്യക്കകത്തും പുറത്തുമുള്ള മത പണ്ഡിതന്മാര്‍, ദാഇകള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, തുടങ്ങിയവര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് 10 ന് കോഴിക്കോട് നടക്കുന്ന പൊതുസമ്മേളനത്തോടുകൂടി സമാപിക്കും. കേരളത്തിലെ മതഭൗതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന ദഅ്‌വാ തല്‍പരര്‍ക്ക് പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും സമ്മേളനത്തില്‍ മൂന്നു ദിവസവും പങ്കാളികളായിരിക്കും.
പരിപാടിയുടെ നടത്തിപ്പിന് വേണ്ടി 1001 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സയ്യിദ് അബ്ദുസ്വബൂര്‍ ബാഹസന്‍ അവേലം (ചെയ), സയ്യിദ് മുഹമ്മദലി ശിഹാബ് തളീക്കര, കബീര്‍ മാസ്റ്റര്‍ എളേറ്റില്‍, വി ബീരാന്‍കുട്ടി ഫൈസി, പി കെ അബ്ദുനാസര്‍ സഖാഫി, മുഹമ്മദലി സഖാഫി വള്ള്യാട്, സി പി ഉബൈദ് സഖാഫി, (വൈ: ചെയര്‍മാന്മാര്‍) മുഹമ്മദലി കിനാലൂര്‍ (ജ. കണ്‍) ലുഖ്മാന്‍ ഹാജി (ട്രഷറര്‍) സ്വാഗതസംഘം കണ്‍വെന്‍ഷന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. കബീര്‍ മാസ്റ്റര്‍ ഷാര്‍ജ, പ്രൊഫ: എ കെ അബ്ദുല്‍ ഹമീദ്, വി എം കോയമാസ്റ്റര്‍, അപ്പോളോ മൂസഹാജി, ഇ വി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Latest