മൊബൈല്‍ ഇന്റര്‍നെറ്റ് നിര്‍ത്താന്‍ ഇനിയൊരു എസ് എം എസ് മതി

Posted on: August 8, 2015 9:29 pm | Last updated: August 8, 2015 at 9:29 pm
SHARE

mobile appsന്യൂഡല്‍ഹി: മൊബൈല്‍ ഫോണില്‍ ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാനും നിര്‍ത്താനും ഇനി ഒരു എസ് എം എസ് അയച്ചാല്‍ മതി. 1925 എന്ന നമ്പറിലേക്ക് എസ് എം എസ് അയക്കുകയോ വിളിക്കുകയോ ചെയ്താല്‍ മതി. ഇന്റര്‍നെറ്റ് ആരംഭിക്കാന്‍ 1925 ലേക്ക് START എന്നും നിര്‍ത്താന്‍ STOP എന്നും എസ് എം എസ് അയച്ചാല്‍ മതി.

ഇന്റര്‍നെറ്റ് സേവനം നിര്‍ത്താന്‍ കമ്പനികള്‍ സങ്കീര്‍ണമായ നടപടികള്‍ സ്വീകരിക്കുന്ന എന്ന പരാതിയെ തുടര്‍ന്നാണ് ട്രായ് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഇത് നിലവില്‍ വരും.