ഗുജറാത്തിലെ കച്ചിന് സമീപം പാക് ബോട്ട് പിടികൂടി

Posted on: August 8, 2015 9:12 pm | Last updated: August 9, 2015 at 12:03 am
SHARE

pak flag

പോര്‍ബന്തര്‍: ഗുജറാത്തിലെ കച്ച് തീരത്ത് പാക് ബോട്ട് ബി എസ് എഫ് സൈനികര്‍ പിടികൂടി. ഇന്ത്യ-പാക് അതിര്‍ത്തിക്ക് സമീപത്ത് വെച്ചാണ് ആളില്ലാത്ത ബോട്ട് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്നവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഇത് മല്‍സ്യബന്ധന ബോട്ടാണ്. നുഴഞ്ഞുകയറ്റ ശ്രമമ ല്ലെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയിലെ ഹരമി നളയെന്ന സ്ഥലത്താണ് ബോട്ട് കണ്ടെത്തിയത്. പാക്കിസ്ഥാനില്‍ നിന്നുള്ളവര്‍ക്ക് വളരെ വേഗം ഇന്ത്യയിലെത്താനുള്ള ജലപാതയാണ് ഇവിടെയുള്ളത്. ഭൂപ്രകൃതിയിലെ ചില പ്രത്യേകതകള്‍ കൊണ്ട് ഈ മേഖലയിലൂടെയുള്ള നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ തടയുകയെന്ന് സുരക്ഷാ സേനക്ക് വലിയ വെല്ലുവിളിയാണ്.