രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി 16ന് യു എ ഇയില്‍

Posted on: August 8, 2015 9:07 pm | Last updated: August 8, 2015 at 9:07 pm
SHARE

narendra modi

ദുബൈ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 16ന് യു എ ഇയിലെത്തും. 17ന് വൈകീട്ട് ദുബൈ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ അദ്ദേഹത്തിന് സ്വീകരണമൊരുക്കും. വേദിയിലേക്ക് അടുത്തുള്ള മെട്രോ സ്‌റ്റേഷനുകള്‍, ദുബൈ മാള്‍, ദുബൈ ഇന്റര്‍നെറ്റ് സിറ്റി എന്നിവിടങ്ങളില്‍ നിന്ന് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തുമെന്ന് കോണ്‍സുലേറ്റ് അധികൃതരും സംഘാടക സമിതി അംഗം ബി ആര്‍ ഷെട്ടിയും അറിയിച്ചു.

അബുദബി, ദുബൈ എന്നീ എമിറേറ്റ്‌സുകളായിരിക്കും മോദി സന്ദര്‍ശിക്കുക. 34 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1981ല്‍ ഇന്ദിരാ ഗാന്ധിയാണ് യു എ ഇ സന്ദര്‍ശിച്ച് അവസാനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി.