നാലാം ടെസ്റ്റില്‍ ഇന്നിംഗ്‌സ് ജയത്തോടെ ആഷസ് പരമ്പര ഇംഗ്ലണ്ടിന്

Posted on: August 8, 2015 7:01 pm | Last updated: August 9, 2015 at 12:03 am
SHARE

ashas......നോട്ടിംഗ്ഹാം: നാലാം ടെസ്റ്റില്‍ ഓസീസിനെ ഇന്നിംഗ്‌സിനും 78 റണ്‍സിനും തകര്‍ത്ത് ഇഗ്ലണ്ട് ആഷസ് പരമ്പര സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഓസീസിനെ 60 റണ്‍സിന് ചുരുട്ടിക്കെട്ടിയപ്പോള്‍ തന്നെ ടെസ്റ്റിന്റെ ഫലം ഏകദേശം നിര്‍ണയിക്കപ്പെട്ടിരുന്നു. സ്‌കോര്‍: ഓസ്‌ട്രേലിയ-60, 253; ഇഗ്ലണ്ട്-391/9 ഡിക്ലേര്‍ഡ്.

മൂന്നാം ദിവസം ഏഴു വിക്കറ്റിന് 241 എന്ന നിലയില്‍ ബാറ്റംഗ് പുനരാരംഭിച്ച കംഗാരുക്കളുടെ പോരാട്ടം 253 റണ്‍സില്‍ അവസാനിച്ചു. 10.2 ഓവറില്‍ 12 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓസീസിന്റെ ബാക്കി വിക്കറ്റുകളും നഷ്ടമായി. ഓസീസ് വാലറ്റക്കാരും യാതൊരു ചെറുത്ത് നില്‍പുമില്ലാതെ കീഴടങ്ങി.

സ്റ്റാര്‍ക്കിനെ പുറത്താക്കി ബെന്‍ സ്റ്റോക്‌സ് ആണ് ഇംഗ്ലണ്ടിന് കളിയില്‍ ബ്രേക്ക് ത്രൂ നല്‍കിയത്. ഇതോടെ സ്‌റ്റോക്‌സിന് ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റുകളായി. ആദ്യ ഇന്നിംഗ്‌സില്‍ 15 റണ്‍സിന് എട്ട് വിക്കറ്റ് വീഴ്ത്തിയ ക്രിസ് ബ്രോഡിന് രണ്ടാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് നേടാനേ കഴിഞ്ഞുള്ളൂ. ബ്രോഡാണ് മാന്‍ ഓഫ് ദ മാച്ച്.