കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍

Posted on: August 8, 2015 6:42 pm | Last updated: August 9, 2015 at 12:03 am
SHARE

crimeചാവക്കാട്: തിരുവത്രയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ചാവക്കാട് സ്വദേശി ഷമീറാണ് അറസ്റ്റിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഷമീര്‍. ചാവക്കാട് സി ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അണ്ടത്തോട് ചാലില്‍ കോയമോന്റെ മകന്‍ ഹനീഫ(45)യാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കാണ് കൊലക്ക് കാരണമായത്. ഇയാള്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകനാണ്. വെള്ളിയാഴ്ച്ച രാത്രി ഹനീഫയുടെ വീട്ടില്‍ വെച്ചാണ് കുത്തേറ്റത്.

കഴിഞ്ഞ ദിവസം കെ എസ് യു ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫാറൂഖും ഐ ഗ്രൂപ്പ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് സൂചന.