ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി

Posted on: August 8, 2015 2:44 pm | Last updated: August 9, 2015 at 12:03 am
SHARE

thushar vellappalliആലപ്പുഴ: ബിജെപിയുമായി എസ്എന്‍ഡിപിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്എന്‍ഡിപി ഒരു പാര്‍ട്ടിയുടേയും വാലായി പോകില്ല. ശിവഗിരി മഠത്തിന്റെ കാര്യത്തില്‍ എസ്എന്‍ഡിപിക്ക് ഇടപെടാനാകില്ലെന്നും തുഷാര്‍ പറഞ്ഞു.

എസ്എന്‍ഡിപി യോഗത്തിനു മുന്നില്‍ ബിജെപി ഒന്നുമല്ല. ബിജെപിയുടെ നാലിരട്ടി അംഗസംഖ്യയുള്ള പ്രസ്താനമാണ് എസ്എന്‍ഡിപി. സിപിഎമ്മുമായി സഹകരിച്ചു പോകാനാണ് യോഗത്തിന് താത്പര്യമെന്നും തുഷാര്‍ പറഞ്ഞു.