നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സുരേഷ് ഗോപി

Posted on: August 8, 2015 2:19 pm | Last updated: August 9, 2015 at 12:03 am
SHARE

suresh-gopi-കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് നടന്‍ സുരേഷ് ഗോപി. ബി.ജെ.പിക്കു വേണ്ടി സംസ്ഥാനമൊട്ടാകെ പ്രചാരണം നടത്തും. എന്‍.എഫ്.ഡി.സി ചെയര്‍മാനാവാന്‍ ക്ഷണം ലഭിച്ചിരുന്നതായും സമ്മതം അറിയിച്ച് താന്‍ കത്തയച്ചെന്നും സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ വിജയ സാധ്യതയുള്ള സീറ്റില്‍ മത്സരിപ്പിക്കാന്‍ ബി.ജെ.പി കേന്ദ്ര നേതൃത്വം നീക്കം നടത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ഇതിനോട് ബി.ജെ.പി കേരള ഘടകത്തിന് വിയോജിപ്പുണ്ട്.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഒ. രാജഗോപാലിന് വേണ്ടി സുരേഷ് ഗോപി പ്രചാരണം നടത്തിയിരുന്നു.