സ്മൃതി ഇറാനിക്കെതിരേ കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

Posted on: August 8, 2015 12:04 pm | Last updated: August 9, 2015 at 12:03 am
SHARE

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച മൂന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സോണിയ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീ സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് സ്മൃതി ഇറാനി തിരുവനന്തപുരത്തെത്തിയത്.