മലപ്പുറം ജില്ലയില്‍ ഹെല്‍മറ്റില്ലാതെ പമ്പിലെത്തിയാല്‍ പെട്രോള്‍ ലഭിക്കില്ല

Posted on: August 8, 2015 11:32 am | Last updated: August 8, 2015 at 11:32 am
SHARE

petrolമലപ്പുറം: മലപ്പുറം ജില്ലയില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഹെല്‍മറ്റില്ലാതെ പമ്പിലെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം. മൂന്ന് പേരുമായി ബൈക്കിലെത്തുന്നവര്‍ക്കും പെട്രോള്‍ നല്‍കരുതെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ഐപിഎസ് നിര്‍ദേശം നല്‍കി. മലപ്പുറം ജില്ലയിലുണ്ടാകുന്ന ബൈക്ക് അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവിറക്കുന്നതിന് മുമ്പ് മുഴുവന്‍ എസ്‌ഐമാര്‍ക്കും വാക്കാല്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് എസ്‌ഐമാര്‍ പമ്പുടമകളോട് കാര്യം പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ കര്‍ശന നിര്‍ദേശം ഉണ്ടായത്‌കൊണ്ടുതന്നെ ഹെല്‍മറ്റ് ധരിക്കാതെ പെട്രോള്‍ നല്‍കാന്‍ തയ്യാറല്ലെന്ന് പെട്രോള്‍ പമ്പ് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പോലീസ് മേധാവിയുടെ പുതിയ നിര്‍ദേശത്തിനെതിരെ അനുകൂലിച്ചും എതിര്‍ത്തമുള്ള പ്രതികരണങ്ങളാണ് വന്ന്‌കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here