ഭരണ നേട്ടങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുതല്‍ക്കൂട്ടാവും: ടി പി എം സാഹിര്‍

Posted on: August 8, 2015 11:04 am | Last updated: August 8, 2015 at 11:04 am
SHARE

കല്‍പ്പറ്റ: യു ഡി എഫ് സര്‍ക്കാറിന്റെ നാലര വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വരാനിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് മുതല്‍ക്കാട്ടാവുമെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് സെക്രട്ടറി ടി പി എം സാഹിര്‍ പ്രസ്താവിച്ചു. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, ആര്‍ എം എസ് എ സ്‌കുളുകളുടെ അപ്ഗ്രഡേഷന്‍, സര്‍ക്കാര്‍ കോളജുകളില്‍ തുടങ്ങിയ നവീന കോഴ്‌സുകള്‍, ഹയര്‍ സെക്കണ്‍റി സ്‌കൂളുകളില്‍ ഉപരിപഠനത്തിന് സൗകര്യമേര്‍പ്പെടുത്തല്‍ തുടങ്ങിയ ജനഹൃദയങ്ങളില്‍ സ്വാധീനം ചെലുത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹം അംഗീകരിച്ചതാണ്. വികസനപ്രവര്‍ത്തനങ്ങളാണ് യുഡി എഫ് സര്‍ക്കാറിനെ ദേശീയ തലത്തില്‍ തന്നെ മുന്‍നിരയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി കല്‍പ്പറ്റയില്‍ നടന്ന ജില്ലാ മുസ്‌ലിം ലീഗ് സംയുക്ത പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമര്‍ശകര്‍ക്കുപോലും യുഡി എഫ് സര്‍ക്കാറിന്റെ വികസനപദ്ധതികളെ വിലകുറച്ച് കാണാനാവില്ല. കാലങ്ങളായി മലയാളികള്‍ പ്രതീക്ഷയോടെ കാത്തിരുന്ന സ്വപ്‌നപദ്ധതികള്‍ പലതും യാഥാര്‍ത്ഥ്യമാക്കിയത് ഈ സര്‍ക്കാരാണ്. ആഭ്യന്തരകലഹങ്ങളില്‍ പെട്ടുഴലുന്ന ഇടതുപക്ഷത്തിന് ജനവികാരം മനസ്സിലാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി പി എ കരീം അധ്യക്ഷത വഹിച്ചു. സി മമ്മൂട്ടി എം എല്‍ എ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി അബ്ദുറഹ്മാന്‍, ടിമുഹമ്മദ്, സി മൊയ്തീന്‍ കുട്ടി, റസാഖ് കല്‍പ്പറ്റ, കേളോത്ത് അബ്ദുല്ല, അബ്ദുല്ല മാടക്കര, യഹ്‌യാഖാന്‍ തലക്കല്‍, പി ഇസ്മാഈല്‍, റസീന അബ്ദുല്‍ കാദര്‍, പി വി കുഞ്ഞിമുഹമ്മദ്, റിയാസ് കല്ലുവയല്‍, റസാഖ് അണക്കായി, എസ് എം ശാഹുല്‍ ഹമീദ്, എം എ അസൈനാര്‍, കെ ഹമീദ്, പി കെ അസ്മത്ത്, കെ കെ ഹനീഫ, കടവത്ത് ഷറഫുദ്ദീന്‍, സി കുഞ്ഞബ്ദുല്ല സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here