Connect with us

Kozhikode

പൈപ്പ് മാറ്റല്‍ തുടങ്ങി; ഗതാഗതക്കുരുക്കില്‍ വലഞ്ഞു

Published

|

Last Updated

മാങ്കാവ്: മാങ്കാവ് ബൈപ്പാസ് റോഡില്‍ പൊട്ടിയ കുടിവെള്ള പൈപ്പ് പുനഃസ്ഥാപിക്കുന്ന ജോലി തുടങ്ങി. കൂളിമാട് ഭാഗത്ത് നിന്നും മാങ്കാവ്, പന്തീരാങ്കാവ്, പൊക്കുന്ന്, പെരുമണ്ണ തുടങ്ങിയ സ്ഥലത്തേക്ക് കുടിവെള്ളമെത്തിക്കുന്ന പൈപ്പ് ലൈനാണ് ആഴ്ചകള്‍ക്ക് മുമ്പ് പൊട്ടിയത്. ദിവസങ്ങളായി കുടിവെള്ളം പാഴായി കെണ്ടിരിക്കുകയായിരുന്നു. പത്ത് അടിയോളം താഴ്ചയില്‍ കുഴിയെടുത്താണ് പൈപ്പ് പുനഃസ്ഥാപിക്കല്‍ ജോലി പുരോഗമിക്കുന്നത്.
ഒരേ സമയത്ത് ഇതേ റോഡില്‍ തിരുവണ്ണൂര്‍ ഭാഗത്തും പൈപ്പ് ലൈന്‍ പൊട്ടിയത് പുനഃസ്ഥാപിക്കല്‍ ജോലി നടക്കുന്നുണ്ട്. ഇത് കാരണം ബൈപ്പാസില്‍ ഇന്നലെ വലിയ വാഹനങ്ങള്‍ പൂര്‍ണമായും വഴിതിരിച്ചുവിട്ടു. ചെറുവാഹനങ്ങളാകട്ടെ വഴിയില്‍ മണിക്കൂറുകളോളം കാത്തുകിടന്നു. ഭാഗികമായാണ് വാഹനങ്ങളെ കടത്തിവിട്ടത്. വലിയ വാഹനങ്ങള്‍ കല്ലായി റോഡിലേക്ക് വഴി തിരിച്ചുവിട്ടത് കാരണം വട്ടക്കിണര്‍, പന്നിയങ്കര, വട്ടാംപൊയില്‍ എന്നീ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വ്യാഴാഴ്ച തുടങ്ങിയ അറ്റകുറ്റപ്പണി ഇന്ന് പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍സില്‍ പറഞ്ഞു.

Latest