കേരള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം പ്രത്യേക പിബി യോഗം

Posted on: August 8, 2015 11:01 am | Last updated: August 9, 2015 at 12:03 am
SHARE

pbന്യൂഡല്‍ഹി; കേരളത്തിലെ സംഘടനാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎമ്മിന്റെ പ്രത്യേക പിബി യോഗം ചേരുന്നു. കേരളത്തെ പ്രതിനിധീകരിച്ച് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനും പങ്കെടുക്കുന്നുണ്ട്. പാര്‍ട്ടി സെന്ററില്‍നിന്ന് ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള, വൃന്ദകാരാട്ട്, എ കെ പദ്മനാഭന്‍, എം എ ബേബി, സുഭാഷിണി അലി തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. വി എസ് അച്യുതാനന്ദനെതിരെ സംസ്ഥാനനേതൃത്വം മുന്നോട്ടുവെച്ച പ്രമേയവും വി എസ് കേന്ദ്രനേതൃത്വത്തിന് നല്‍കിയ പരാതികളും യോഗം ചര്‍ച്ച ചെയ്യും.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രൂപീകരിക്കേണ്ട രാഷ്ട്രീയ നിലപാടുകളും കൂട്ടുകെട്ടുകളും യോഗത്തില്‍ ചര്‍ച്ചയാകും.

 

LEAVE A REPLY

Please enter your comment!
Please enter your name here