ആര്‍എസ്പി നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖ

Posted on: August 8, 2015 10:49 am | Last updated: August 9, 2015 at 12:03 am
SHARE

കൊല്ലം: കൊല്ലത്തു നടക്കുന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനനഗരിയില്‍ നേതൃത്വത്തെ വിമര്‍ശിച്ച് ലഘുലേഖ. രാഷ്ട്രീയ വിഷയങ്ങളില്‍ നേതൃത്വത്തിന്റെ നിലപാടുകളില്‍ മറുപടി ആവശ്യപ്പെട്ടാണ് ലഘുലേഖ പ്രചരിക്കുന്നത്. മുന്നണിമാറ്റവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവുമെല്ലാം ലഘുലേഖയില്‍ ചോദ്യങ്ങളാകുന്നു. സിപിഎം നെയും പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി നേതൃത്വം രംഗത്തെത്തിയിരുന്നു.