Connect with us

Malappuram

പെരിന്തല്‍മണ്ണ നഗരസഭാ ബസ് സ്റ്റാന്‍ഡിന് തറക്കല്ലിട്ടു

Published

|

Last Updated

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ നഗരസഭാ ബസ് സ്റ്റാന്‍ഡിന് മന്ത്രി എം അലി തറക്കല്ലിട്ടു. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുണ്ടെങ്കിലും ഇന്ന് അത് അന്യാധീനപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും സര്‍ക്കാറോ മുനിസിപ്പാലിറ്റിയോ കടം വാങ്ങി ഒരു പദ്ധതി തുടങ്ങിയാല്‍ അത് പ്രയാസത്തിനിടവരുമെന്നും കഴിവതും പി പി പി അടിസ്ഥാനത്തിലായാല്‍ കൂടുതല്‍ ലാഭകരമാകുമെന്നും മന്ത്രി എം അലി പറഞ്ഞു.
ഏത് പദ്ധതിയായാലും 20 വര്‍ഷത്തിന്റെ മുന്‍ കാഴ്ചപ്പാടോടെയായിരിക്കണം അത് പ്രാവര്‍ത്തികമാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍രാജ് അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണന്‍ എം എല്‍ എ മുഖ്യാതിഥിയായുന്നു. നഗരവികസന മന്ത്രി സൗജന്യമായി നല്‍കിയ അഞ്ച് ഏക്കറോളം വരുന്ന ഭൂമിയിലാണ് നഗരസഭ 10.23 കോടി രൂപ ചെലവില്‍ ആധുനിക ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നത്. ബസ് സ്റ്റാന്‍ഡിന് തറക്കല്ലിട്ടതോടെ നീണ്ട 12 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. വൈസ് ചെയര്‍മാന്‍ മുഹമ്മദ് സലീം സ്വാഗതം പറഞ്ഞു. വള്ളുവനാട് വികസന അതോറിറ്റി ചെയര്‍മാന്‍ നാലകത്ത് സൂപ്പി, കെ ടി നാരായണന്‍, വി ശശികുമാര്‍, സി സേതുമാധവന്‍, പാറക്കോട്ടില്‍ ഉണ്ണി, പച്ചീരി ഫാറൂഖ്, അബൂബക്കര്‍ ഹാജി, വി മോഹനന്‍, എം എം സക്കീര്‍, ശ്രീധരന്‍, ദിവാകരന്‍, ഭൂവുടമകളുടെ പ്രതിനിധി അഡ്വ. എം ഉമ്മര്‍ സംബന്ധിച്ചു.

Latest