ജവഹര്‍ തായങ്കരിക്ക് നെഹ്‌റു ട്രോഫി

Posted on: August 8, 2015 5:50 pm | Last updated: August 8, 2015 at 11:02 pm
SHARE

nehru trophyആലപ്പഴ: വള്ളംകളി പ്രേമികളെ ആവേശക്കൊടുമുടിയിലെത്തിച്ച് ഓളപ്പരപ്പില്‍ മിന്നായം തീര്‍ത്ത ജവഹര്‍ തായങ്കരി ചുണ്ടന്‍ പുന്നമടക്കായലില്‍ നടന്ന 63ാമത് നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടു. വള്ളപ്പാടുകളുടെ വ്യത്യാസത്തിനാണ് ജവഹര്‍ തായങ്കരി വിജയ കിരീടം ചൂടിയത്. ജയിംസ് കുട്ടി ജേക്കബ് ക്യാപ്റ്റനായ കുമരകം വേമ്പനാട് ബോട്ട് ക്ലബാണ് ജവഹറില്‍ തുഴയെറിഞ്ഞത്. മാഹദേവികാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടനെ 4.36.02 സെക്കന്റില്‍ പരാജയപ്പെടുത്തിയാണ് ജവഹര്‍ തായങ്കരി ഒന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. ഫൈനലില്‍ 4.45.08 സെക്കന്റില്‍ മാഹദേവികാട് ബോട്ട് ക്ലബിന്റെ കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ 4.51.97 സെക്കന്റില്‍ ശ്രീഗണേഷ് ചുണ്ടന്‍ മൂന്നാം സ്ഥാനത്തും 4.57.12 സെക്കന്റില്‍ സെന്റ് പയസ് ടെന്‍ത് ചുണ്ടന്‍ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇരുട്ടുകുത്തി എ ഗ്രേഡ് വള്ളങ്ങളുടെ ഫൈനലില്‍ കുട്ടനാട് ബോട്ട് ക്ലബിന്റെ മൂന്ന്‌തൈക്കല്‍ ഒന്നാം സ്ഥാനത്തും ഭാരത് മാതാ കായിക വേദിയുടെ തുരുത്തിത്തറ രണ്ടാം സ്ഥാനത്തും അമൃത ബോട്ട് ക്ലബിന്റെ പടക്കുതിര മൂന്നാം സ്ഥാനത്തുമെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡ് ഫൈനലില്‍ അനുഗ്രഹ ബോട്ട് ക്ലബിന്റെ ഹനുമാന്‍ നമ്പര്‍ വണ്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ സെന്റ് ഫ്രാന്‍സീസ് ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് രണ്ടാംസ്ഥാനവും ജയകേരളയുടെ ജലറാണി മൂന്നാംസ്ഥാനവും ചൂടി. വെപ്പ് എ ഗ്രേഡ് ഫൈനലില്‍ പുന്നത്ര വെങ്ങാഴി ഒന്നാംസ്ഥാനത്തും എന്‍ സി ഡി സി കൈപ്പുഴ മുട്ടിന്റെ കോട്ടപ്പറമ്പന്‍ രണ്ടാംസ്ഥാനവും കായല്‍പുറം ബോട്ട് ക്ലബിന്റെ അമ്പലക്കടവന്‍ മൂന്നാംസ്ഥാനവും ടൗണ്‍ ബോട്ട് ക്ലബിന്റെ മണലി നാലാംസ്ഥാനത്തുമെത്തി. ചുണ്ടന്‍ വള്ളങ്ങളുടെ ആദ്യ പ്രദര്‍ശന മത്സരത്തില്‍ എസ് എച്ച് ബോട്ട് ക്ലബിന്റെ പുളിങ്കുന്ന് ചുണ്ടനും രണ്ടാം മത്സരത്തില്‍ കുന്നുമ്മ ബോട്ട് ക്ലബിന്റെ സെന്റ് ജോസഫ് ചുണ്ടനും ജേതാക്കളായി. ചുരുളന്‍ വള്ളങ്ങളുടെ ഫൈനലില്‍ തായങ്കരി ടൗണ്‍ ബോട്ട് ക്ലബിന്റെ കോടിമത ഒന്നാം സ്ഥാനത്തും കോട്ടയം മഹാരാജാസ് കോളജിന്റെ വേലങ്ങാടന്‍ രണ്ടാം സ്ഥാനത്തും സഹോദര ക്ലബിന്റെ വേങ്ങന്‍ പുത്തന്‍വീടന്‍ മൂന്നാം സ്ഥാത്തുമെത്തി. സെന്റ് ജോണ്‍സ് ബോട്ട് ക്ലബിന്റെ എബ്രഹാം മൂന്ന് തൈക്കല്‍ വള്ളത്തിനാണ് വെപ്പ് ബി ഗ്രേഡ് ഫൈനലില്‍ ഒന്നാം സ്ഥാനം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ഗഡ്ഗരി മുഖ്യാതിഥിയായി. മന്ത്രി അനുപ് ജേക്കബ്, എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരും സംബന്ധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here