എസ് വൈ എസ് പണിപ്പുര ഈ മാസം 14-ന്

Posted on: August 8, 2015 12:11 am | Last updated: August 8, 2015 at 12:11 am
SHARE

കോഴിക്കോട്: സംഘശാക്തീകരണ പദ്ധതിയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി എസ് വൈ എസ് വിവിധ ഘടകങ്ങളില്‍ സംഘടിപ്പിക്കുന്ന പഠനക്യാമ്പുകള്‍ക്ക് ഈമാസം 14-ന് തുടക്കമാവും. 14ന് വൈകീട്ട് നാലിന് മലപ്പുറം സ്വലാത്ത് നഗറിലെ ഗ്രാന്റ് മസ്ജിദിനു സമീപമുള്ള ഓഡിറ്റോറിയത്തിലാണ് ക്യാമ്പുകള്‍ ആരംഭിക്കുക. ആഗസ്റ്റ് മുതല്‍ 2016 ജനുവരി വരെയുള്ള ആറ് മാസക്കാലത്തെ മെമ്പര്‍ഷിപ്പ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗരേഖയും പ്രവര്‍ത്തകരുടെ ആത്മീയവും വിശ്വാസ പരവുമായ കാര്യങ്ങളും പണിപ്പുര ചര്‍ച്ചചെയ്യും. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജില്ല ഭാരവാഹികള്‍, ജില്ലാ, സോണ്‍ ഇലക്ഷന്‍ ഡയറക്ടറേറ്റ് ചീഫുമാര്‍, ജില്ലയില്‍ നിന്ന് തിരഞ്ഞെടുത്ത ആര്‍ പിമാര്‍ എന്നിവരാണ് ക്യാമ്പിലെ പ്രതിനിധികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here