വിസ്ഡം സിവില്‍ സര്‍വീസ് പ്രീകോച്ചിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു

Posted on: August 8, 2015 12:10 am | Last updated: August 8, 2015 at 12:10 am
SHARE

civil serviceകോഴിക്കോട്: വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഡബ്ല്യൂ ഇ എഫ് ഐ) യുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രീ കോച്ചിംഗ് സെന്ററിന്റെ കീഴില്‍ പുതിയ ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ സിവില്‍ സര്‍വീസ് ആഭിമുഖ്യം വളര്‍ത്തുക, സിവില്‍ സര്‍വീസ് അടക്കമുള്ള മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ഥികളെ തയ്യാറാക്കുക, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പഠന മികവിനുള്ള നൂതന തന്ത്രങ്ങള്‍ പരിശീലിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്നില്‍ വെച്ച് കഴിഞ്ഞ അഞ്ച് വര്‍ഷമായി നടന്നു വരുന്ന കോഴ്‌സിന്റെ 2015- 16 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. തത്പരരായ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും പരിസരങ്ങളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ മുന്നില്‍കണ്ട് ഹൈസ്‌കൂളുകളടക്കമുള്ള മറ്റു സ്ഥാപനങ്ങള്‍ക്കും മാസം 15 വരെ അപേക്ഷക്കാം. സെപ്തംബര്‍ 12ന് കോഴ്‌സ് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും 8281149326, 9961500786 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.