Connect with us

Kerala

ഖുതുബ പരിഭാഷ ആകാമെന്ന് നൗശാദ് ബാഖവി

Published

|

Last Updated

തിരൂരങ്ങാടി: നിലവിളക്ക് തര്‍ക്കത്തിനിടെ ചേളാരി വിഭാഗം സുന്നിയില്‍ ഖുതുബ പരിഭാഷ വിവാദവും. ചേളാരി വിഭാഗത്തിന്റെ പ്രഭാഷണ വേദികളിലെ തെക്കന്‍ കേരളക്കാരന്‍ നൗശാദ് ബാഖവിയാണ് ഖുതുബ പരിഭാഷയെ അനുകൂലിച്ച് രംഗത്ത് വന്നിട്ടുള്ളത്. ഒരു ചാനലിലൂടെയാണ് ഇദ്ദേഹം സുന്നി വിരുദ്ധ ആദര്‍ശം പ്രഖ്യാപിച്ചിട്ടുള്ളത്. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖുതുബ പരിഭാഷ ആകാമെന്നും പരിഭാഷ നടക്കുന്ന പള്ളികളില്‍ ജുമുഅയില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും ഇയാള്‍ തുറന്നു പറഞ്ഞിട്ടുണ്ട്. ഖുതുബയുടെ ഫര്‍ളുകള്‍ (അഭിവാജ്യഘടകം) മാത്രം അറബിയില്‍ ആയാല്‍ മതിയെന്നും ഇതിനിടയിലുള്ള കാര്യങ്ങള്‍ മലയാളത്തില്‍ പറയുന്നതിന് ഒരു കുഴപ്പവുമില്ലെന്നുമാണ് വിശദീകരിച്ചത്. ചേളാരി വഭാഗത്തിന്റെ സ്ഥാപനങ്ങളുടേയും സംഘടനകളുടേയും ഔദ്യോഗിക നേതൃത്വത്തില്‍ നടക്കുന്ന പരിപാടികളില്‍ സ്ഥിരമായി പങ്കെടുക്കുന്ന ആളാണ് ഇയാള്‍. പ്രഭാഷകര്‍ സുന്നി വിരുദ്ധ ആശയങ്ങള്‍ വിളിച്ചു പറയാന്‍ തുടങ്ങിയതോടെ ചേളാരി വിഭാഗത്തിന് ഈ വിവാദവും കൂനിന്മേല്‍ കുരുവായിരിക്കയാണ്