ആര്‍ എസ് പി തെറ്റുതിരുത്തണമെന്നു കോടിയേരി

Posted on: August 7, 2015 7:05 pm | Last updated: August 8, 2015 at 12:16 am
SHARE

kodiyeriന്യൂഡല്‍ഹി: ആര്‍ എസ് പി തെറ്റു തിരുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുന്ന ആര്‍ എസ് പി കേരളത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ഉദാരവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ആര്‍ എസ് പി അണികള്‍ പാര്‍ട്ടി നിലപാടിനെതിരാണ്. അവര്‍ പാര്‍ട്ടിയെ തിരുത്തുമെന്നും കോടിയേരി പറഞ്ഞു.

ഇടത് മുന്നണിയെ ശിഥിലമാക്കിയത് പിണറായി ആണെന്ന് ആര്‍ എസ് പി സംഘടനാപ്രമേയത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.