സാംസംഗ് ഗ്യാലക്‌സി എസ് 6 വില കുറച്ചു

Posted on: August 7, 2015 6:34 pm | Last updated: August 7, 2015 at 6:48 pm
SHARE

galaxy s6ന്യൂഡല്‍ഹി: സാംസംഗ് തങ്ങളുടെ പുതിയ മോഡലുകളായ എസ് 6, എസ് 6 എഡ്ജ് എന്നിവയുടെ വില കുറച്ചു. 8000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇന്ത്യയില്‍ മാത്രമാണ് വിലക്കുറവുള്ളത്.

എസ് 6ന്റെ 32 ജി ബി മോഡലിന് 41,900 രൂപയും 63 ജി ബി മോഡലിന് 47,900 രൂപയുമാണ് സാംസംഗ് ഇ-സ്റ്റോറുകളില്‍ വില. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഫോണ്‍ ഇറങ്ങുമ്പോള്‍ യഥാക്രമം 49,900 രൂപയും 55,900 രൂപയുമായിരുന്നു ഈ മോഡലുകളുടെ വില.

സാംസംഗ് എസ് 6 എഡ്ജിന്റെ വിലയും 8000 രൂപ കുറച്ചിട്ടുണ്ട്. 32 ജി ബി എഡ്ജ് ഫോണിന് 50,900 രൂപയും 64 ജി ബി മോഡലിന് 55,900 രൂപയുമാണ് പുതിയ വില. ഈ മോഡലുകള്‍ക്ക് യഥാക്രമം 58,900 രൂപയും 64,900 രൂപയുമായിരുന്നു പഴയ വില.

LEAVE A REPLY

Please enter your comment!
Please enter your name here