തിരക്കേറിയ സമയത്ത് വാഹനപരിശോധന ഒഴിവാക്കും: ചെന്നിത്തല

Posted on: August 7, 2015 6:21 pm | Last updated: August 8, 2015 at 12:16 am
SHARE

ramesh chennithalaതിരുവനന്തപുരം: തിരക്കേറിയ സമയത്ത് വാഹനപരിശോധന ഒഴിവാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തൃശൂരിലുണ്ടായ സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു.

തൃശൂരില്‍ ഹൈവേ പോലീസിന്റെ വാഹനപരിശോധനക്കിടെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായിരുന്ന അമ്മയും ഒന്നര വയസുകാരിയായ മകളും മരിച്ചിരുന്നു. ഈ പശ്ചാതലത്തിലാണ് വാഹന പരിശോന നിയന്ത്രിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.