ഓഹരി വിപണിയില്‍ ഇടിവ്; സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Posted on: August 7, 2015 6:12 pm | Last updated: August 7, 2015 at 6:12 pm
SHARE

share market loseമുംബൈ: ഓഹരി വിപണിയില്‍ സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 61.74 പോയിന്റ് നഷ്ടത്തില്‍ 28236.39ലും നിഫ്റ്റി 24 പോയിന്റ് താഴ്ന്ന് 8564.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

1384 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1537 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എച്ച് പി സി എല്‍, ഒ എന്‍ ജി സി, ടാറ്റാ മോട്ടോഴ്‌സ്, ബി പി സി എല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ഭെല്‍, കോള്‍ ഇന്ത്യ. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, എസ് ബി ഐ തുടങ്ങിയവയുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.