റാസല്‍ ഖൈമയില്‍ 71.9 കോടി ദിര്‍ഹം ചെലവില്‍ ജല സംസ്‌കരണ പദ്ധതി

Posted on: August 7, 2015 4:59 pm | Last updated: August 7, 2015 at 4:59 pm
SHARE
അല്‍ ഹംറ വാട്ടര്‍ കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍
അല്‍ ഹംറ വാട്ടര്‍ കമ്പനി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ജി സി സിയിലെ സ്വകാര്യ ജല വിതരണ കമ്പനിയായ യുടികോ മിഡിലീസ്റ്റ് സ്‌പെയിനിലെ ഊര്‍ജ കമ്പനിയായ ഗ്രൂപ്പോ കോബ്രയും ചേര്‍ന്നുള്ള അല്‍ ഹംറ വാട്ടര്‍ കമ്പനി റാസല്‍ ഖൈമയില്‍ 71.9 കോടി ദിര്‍ഹം ചെലവ് ചെയ്ത് ജല ശുദ്ധീകരണ പദ്ധതി നടപ്പാക്കും. റാസല്‍ ഖൈമയിലെ അല്‍ ഹംറ ജസീറ ഭാഗത്താണ് ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ സംസ്‌കരണ പദ്ധതി സ്ഥാപിക്കുക. 2017 ഓടെ പൂര്‍ത്തിയാകും.
പ്രതിദിനം 2.2 കോടി ഗ്യാലന്‍ ജലം ഉല്‍പാദിപ്പിക്കും. 300 പേര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. 25 ശതമാനം ജോലി തസ്തിക സ്വദേശികള്‍ക്കായിരിക്കും. പങ്കാളിത്തം സംബന്ധിച്ച് യുടികോ മിഡിലീസ്റ്റും ഗ്രൂപ്പോ കോബ്രയും കരാറിലൊപ്പിട്ടു.
യുടികോ ചെയര്‍മാന്‍ റാശിദ് അല്‍ ബലൂശി, ഗ്രൂപ്പോ കോബ്ര സി ഇ ഒ മിഗ്വേല്‍ ജീവര ഫര്‍ണാണ്ടസ് എം ഡി ലൂയിസ് റീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.