വെളളാപ്പളളിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

Posted on: August 7, 2015 4:15 pm | Last updated: August 8, 2015 at 12:16 am
SHARE

10tvcgnn02_Pinarayi_920594e copyതിരുവനന്തപുരം: വെളളാപ്പളളി നടേശനെ രൂക്ഷമായി വിമര്‍ശിച്ച് പിണറായി വിജയന്‍ രംഗത്ത്. താല്‍കാലിക ലാഭത്തിനായി ആര്‍എസ് എസിനെ പ്രീണിപ്പിക്കാന്‍ പുറപ്പെടുന്നവര്‍ നല്ല പോലെ ആലോചിക്കണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. ആര്‍എസ്എസ് ഏജന്റുമാരെ ഉപയോഗിച്ച് കേരളത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തികളല്ല പിഎസ്‌സി എന്നും പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെത് പിഎസ് സി യെ തകര്‍ക്കാനുള്ള ശ്രമമാണെന്നും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ ഗൗരവം സര്‍ക്കാരിന് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here