ഇന്റര്‍പോള്‍ അറസ്്റ്റ് ചെയ്തിട്ടില്ലെന്ന് ഉതുപ്പ് വര്‍ഗീസ്

Posted on: August 7, 2015 3:40 pm | Last updated: August 7, 2015 at 3:40 pm
SHARE

indexന്യൂഡല്‍ഹി: ഇന്റര്‍പോള്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പുകേസ് മുഖ്യ പ്രതി ഉതുപ്പ് വര്‍ഗ്ഗീസ്. ഇന്ഞറര്‍പോള്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും യു എ യിലെ നിയമ സംവിധാനം വഴി ഇന്റര്‍പോളില്‍ നേരിട്ട് ഹാജറായി അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ചെയ്യുകയാണുണ്ടായതെന്നും വര്‍ഗീസ് പറഞ്ഞു.
പ്രൊട്ടക്ടര്‍ ഓഫ് ഇമിഗ്രന്‍സിനെ കുടുക്കാന്‍ സി ബി ഐ തന്നെ കരുവാക്കുകയായിരുന്നെന്നും ഉതുപ്പ്് വര്‍ഗീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നിലവിലുള്ള വാട്‌സ്ആപ് അക്കൗണ്ടിലൂടെ മാധ്യമ പ്രവര്‍ത്തകരോട് സംഭാഷണം നടത്തിയ വര്‍ഗീസ് തനിക്കെതിരെ സി ബി ഐ വഞ്ചനാ കുറ്റം ചുമത്തിയത് നിയമ വിരുദ്ധമാണെന്നും ആരോപിച്ചു. താന്‍ ഒളിവില്‍ പോയതല്ലെന്നും കുവൈത്തിലെത്തിച്ച നഴ്‌സുമാര്‍ക്ക് ജോലിക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയാണെന്നും ഉതുപ്പ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here