സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാടാമ്പുഴ എസ് ഐക്ക് പരുക്ക്

Posted on: August 7, 2015 2:23 pm | Last updated: August 7, 2015 at 2:23 pm
SHARE

pariketta si ashupathriyil copy

വളാഞ്ചേരി: മാറാക്കരയില്‍ സി പി എം പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ കാടാമ്പുഴ എസ് ഐക്ക് പരുക്ക്.
കാടാമ്പുഴ ഗ്രേഡ് എസ് ഐ സദാനന്ദനാണ് പരുക്കേറ്റത്. തിരുന്നാവായ കുടിവെള്ള പദ്ധതിയില്‍ നിന്നും മാറാക്കര ഗ്രാമ പഞ്ചായത്തിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ഇന്നലെ മാറാക്കരയില്‍ സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. തിരുന്നാവായ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ പട്ടര്‍നടക്കാവില്‍ നടക്കുന്ന സമയത്ത് തന്നെ മാറാക്കര പഞ്ചായത്ത് ഭരണ സമിതി പ്രത്യേകമായി നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കാടാമ്പുഴയില്‍ വെച്ച് നടക്കുന്നതിനിടേയാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
മാറാക്കര, മേല്‍മുറി എന്നീ വില്ലേജുകളിലാണ് കുടിവെള്ള ടാപ്പ് ഉദ്ഘാടനം നടന്നത്. മേല്‍മുറി വില്ലേജിലെ കുടിവെള്ള ടാപ്പിന്റെ ഉദ്ഘാടനം കഴിഞ്ഞ് മാറാക്കര വില്ലേജിലെ മുഴങ്ങാണിയിലേക്ക് ഉദ്ഘാടനത്തിനായി വാഹനങ്ങളില്‍ പോകുന്ന ലീഗ് പ്രവര്‍ത്തകരെ ഹര്‍ത്താല്‍ അനുകൂലികളായ സി പി എം പ്രവര്‍ത്തകര്‍ കാടാമ്പുഴയില്‍ വെച്ച് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
പ്രശ്‌നത്തില്‍ ഇടപെട്ട എസ് ഐ സദാനന്ദനെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ എസ് ഐയെ പെരിന്തല്‍മണ്ണ ഇ എം എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here