Connect with us

Malappuram

മമ്പാട്-പൊങ്ങല്ലൂര്‍ റൂട്ടില്‍ അപകടം നിത്യ സംഭവം

Published

|

Last Updated

നിലമ്പൂര്‍: സി എന്‍ ജി റോഡിലെ മമ്പാട്-പൊങ്ങല്ലൂര്‍ രക്ത ക്കളമാവുന്നു. അടുത്തകാലത്തായി ഇവിടെ പൊലിഞ്ഞത് നിരവധി ജീവനുകള്‍. കഴിഞ്ഞദിവസം കാര്‍ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചിരുന്നു. ഒരുമാസം മുമ്പ് സ്വകാര്യ ബസ് നിയന്ത്രം വിട്ട് നാല് വാഹനങ്ങളെ തെറിപ്പിച്ചിരുന്നു. സമീപത്തെ പെരുമണ്ണിലും ബസും ബൈക്കും കൂട്ടിയിടിച്ചി യുവാവ് മരിച്ചിരുന്നു. അതേ സമയം അപകടങ്ങള്‍ പതിവാകുമ്പോഴും മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നില്ലെന്ന് ആരോപണം ശക്തമാവുകയാണ്. മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനോ റോഡിലെ കൊടും വളവുകള്‍ നിവര്‍ത്താനോ അധികൃതര്‍ തയ്യാറാവുന്നില്ല. മോട്ടര്‍ വാഹന വകുപ്പ് അതീവ അപകട മേഖലയായി പ്രഖ്യാപിച്ചതിനാല്‍ പോലീസ് സുരക്ഷ ക്രമീകരണങ്ങള്‍ സ്ഥാപിക്കാനുളള നടപടികള്‍ തുടങ്ങിയെങ്കിലും പൂര്‍ണമായിട്ടില്ല. ആര്‍ ടി ഒ, പൊതുമരാമത്ത്, റവന്യൂ വനം, ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി ആവിഷ്‌കരിച്ച പദ്ധതി പാതി വഴിയില്‍ നിലക്കുകയാണ്. മൂന്ന് ജീവനുകള്‍ ഒന്നിച്ചു പൊലിഞ്ഞ സഹചര്യത്തില്‍ അധികൃതര്‍ കണ്ണ് തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

 

അപകടം ബസ് ഡ്രൈവറുടെ അശ്രദ്ധ കാരണം

മലപ്പുറം: അപകടകരമായ രീതിയില്‍ കെ എല്‍ 10 ടി. 9156 ബസ് ടിപ്പര്‍ ലോറിയെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചതാണ് മമ്പാട് റോഡപകടത്തിന് കാരണമെന്ന് ആര്‍ ടി ഒ റിപ്പോര്‍ട്ട് ചെയ്തു.
മഞ്ചേരിയില്‍ നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്നു ബസ് കെ എല്‍ 57 ബി എം ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ കൈകൊണ്ട് സിഗ്നല്‍ കാണിച്ചിട്ടും കൊടിയ വളവിലാണ് ബസ് ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചത്. എതിരെ വന്ന കെ എല്‍ 59 എ 5599 ബസിന്റെ ഡ്രൈവര്‍ അപകടം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചു.
ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ അടുത്ത റോഡ് സുരക്ഷാ യോഗത്തില്‍ അവതരിപ്പിക്കുമെന്നും ആര്‍ ടി ഒ അറിയിച്ചു.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 25000 രൂപ ധനസഹായം

നിലമ്പൂര്‍/മഞ്ചേരി: മമ്പാട് പൊങ്ങല്ലൂരില്‍ ഇന്നലെയുണ്ടായ ബസപകടത്തില്‍ മരിച്ച മൂന്ന് പേരുടെയും ആശ്രിതര്‍ക്ക് 25000 രൂപ വീതം അടിയന്തിര ധനസഹായം വിതരണം ചെയ്തു.
അപകട വിവരമറിഞ്ഞ് ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ ജില്ലാ കലക്ടര്‍ ഭാസ്‌കരന്‍ ധനസഹായം പ്രഖ്യാപിക്കുകയായിരുന്നു. ഏറനാട് താലൂക്ക് തഹസീല്‍ദാര്‍ എഫ് റോയി കുമാര്‍, ഹെഡ് ക്വാര്‍ട്ടേഴ്‌സ് തഹസീല്‍ദാര്‍ രാമചന്ദ്രന്‍, നറുകര സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ എ പി അബ്ബാസ്, റവന്യൂ ഉദ്യോഗസ്ഥന്‍ സോമശേഖരന്‍ അതുല്‍ കൃഷ്ണയുടെ വീട്ടിലെത്തി ധനസഹായം പിതാവ് സുന്ദരന് കൈമാറി. അടിയന്തിര സഹായമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപയും പരുക്കേറ്റവര്‍ക്ക് 10,000 രൂപയും ഇന്നു തന്നെ നല്‍കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച ചെയ്താണ് അടിയന്തിരസഹായം എത്തിച്ചു നല്‍കാന്‍ തീരുമാനിച്ചത്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ കൂടുതല്‍ സഹായം പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലമ്പൂരില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടന ചടങ്ങിലാണ് ആര്യാടന്‍ മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. വാഹനാപകടം നടന്ന സ്ഥലവും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരുക്കേറ്റവരെയും മന്ത്രി സന്ദര്‍ശിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള നടപടിയും സ്വീകരിച്ചു.

അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍
മഞ്ചേരി: ഇന്നലെ രാവിലെ 11 മണിക്ക് മമ്പാട് പൊങ്ങല്ലൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പരുക്കേറ്റ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍: മമ്പാട് വള്ളിക്കാടന്‍ മുസ്തഫ (40), എടക്കര കരുനെച്ചി ചെറുകര ഹാരിസ് (24), എടവണ്ണ ചാത്തല്ലൂര്‍ കൊളക്കണ്ണി ഹനീഫ് (22), പുല്ലാര മാനോളത്ത് ശഫീഖലി (23), നിലമ്പൂര്‍ ചന്തക്കുന്ന് പനങ്ങാതൊടിക ആദം (40), മമ്പാട് ഓട്ടോഡ്രൈവര്‍ അഹമ്മദ് കുട്ടി (32), ഗൂഡല്ലൂര്‍ പാലത്തിങ്ങല്‍ റശീദ് (29), പോത്തുകല്ല് കുനിപ്പാല ധര്‍മ്മദാസന്‍(40), മമ്പാട് പുളിക്കലോടി കപ്പച്ചാലില്‍ സുലൈഖ (46), പാണ്ടിക്കാട് കൊടശ്ശേരി കുന്നുമ്മല്‍ ഷിഫില(26), വള്ളുവങ്ങാട് റിയാസ്, വായ്പ്പാറപ്പടി വടക്കേപ്പാട്ട് രാധാ ലക്ഷ്മി (45), കരുവമ്പ്രം ചാടിക്കല്ല് പുളിക്കല്‍ പുതിയവീട്ടില്‍ സുന്ദരന്റെ ഭാര്യ ധന്യ (28), സുചിത (48), ജംഷാദ് (22), സുനില്‍ (35), അന്‍വര്‍ കോട്ടക്കുന്ന്, മുസ്തഫ (40), കല്‍ക്കുളം കരൂപ്പറമ്പ് നഫീസ (38), കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉള്ളവര്‍: മരുത വാരിയംകുന്നത്ത് നിശാദ്(12), പോത്തുകല്ല് കുഴിക്കാടന്‍ മുഹമ്മദ് (42), മരുത കുന്നുമ്മല്‍പൊട്ടി കടവുങ്ങല്‍ പുതിയത്ത് ഹലീമ(48), മകന്‍ അനസ് (12).

Latest