വിവാഹ വാഗ്ദാനം നല്‍കി പീഡനം;പാറല്‍ സ്വദേശി അറസ്റ്റില്‍

Posted on: August 7, 2015 12:57 pm | Last updated: August 7, 2015 at 1:01 pm
SHARE

1438891134_d0708crപെരിന്തല്‍മണ്ണ: വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവതിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിനെ പെരിന്തല്‍മണ്ണ സി.ഐ കെ.എം.ബിജു അറസ്റ്റു ചെയ്തു. ആനമങ്ങാട് പാറല്‍ സ്വദേശി ഈന്തിക്കല്‍ ഗോകുല്‍ (28) ആണ് അറസ്റ്റിലായത്.2012 ലാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണയിലെ ഒരു ഗാനമേള ട്രൂപ്പിലെ അംഗങ്ങളായിരുന്നു ഇരുവരും. ആ സമയത്തായിരുന്നു വിവാഹ വാഗ്ദാനം. പെരിന്തല്‍മണ്ണയിലെ ഒരു തിയേറ്ററില്‍വച്ചും ഒറ്റപ്പാലത്തെയും മറ്റും വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. യുവതി പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവാവ് ഒളിവിലായിരുന്നു.