ഉഷ സ്‌കൂളിനെക്കുറിച്ചറിയാന്‍ മഞ്ജു വാര്യര്‍ എത്തി

Posted on: August 7, 2015 11:09 am | Last updated: August 7, 2015 at 11:09 am
SHARE

blsy news photo

ബാലുശ്ശേരി: കിനാലൂര്‍ പി ടി ഉഷ അത്‌ലറ്റിക്‌സില്‍ സിനിമാ താരം മഞ്ജു വാര്യര്‍ സന്ദര്‍ശനം നടത്തി. കായിക രംഗത്ത് രാജ്യത്തിന് വേണ്ടി മികച്ച സേവനങ്ങള്‍ നല്‍കിയ പി ടി ഉഷയെയും താരങ്ങളെയും നേരില്‍കാണാനും സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയാനുമാണ് മഞ്ജു എത്തിയത്. പി ടി ഉഷ സ്‌കൂള്‍ സെക്രട്ടറി അജനചന്ദ്രന്‍, ദേശീയതാരം ടിന്റു ലൂക്ക തുടങ്ങിയവര്‍ മഞ്ജുവാര്യരെ സ്വീകരിച്ചു. രാജ്യത്തിന് അഭിമാനമായ സ്‌കൂളിന്റെ വളര്‍ച്ചക്കും ഉയര്‍ച്ചക്കുമായി വിവിധ ഡാന്‍സ് പരിപാടികള്‍ നടത്തുമെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇത്തരം സ്‌കൂളുകളെ നിലനിര്‍ത്തേണ്ടതും കായികതാരങ്ങളെ വളര്‍ത്തിയെടുക്കേണ്ടതും എല്ലാവരുടെയും ആവശ്യമാണ്. വരും കാലങ്ങളില്‍ ഏഷ്യാഡിലും ഒളിംമ്പിക്‌സിലും ഉള്‍പ്പെടെ നിരവധി പ്രതീക്ഷകളാണ് പി ടി ഉഷ സ്‌കൂളില്‍ നിന്ന് രാജ്യം നേടാന്‍ പോകുന്നത്. തന്നെക്കൊണ്ട് കഴിയുന്ന സംഭാവനകള്‍ ഉഷ സ്‌കൂളിന് നല്‍കാന്‍ തയാറാണെന്നും അവര്‍ പറഞ്ഞു. ഒളിംമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം മികച്ച പ്രകടനം നടത്തി മെഡല്‍ നേടിയ ടിന്റു ലൂക്കക്ക് അന്‍പതിനായിരത്തി ഒന്ന് രൂപയുടെ ചെക്ക് നല്‍കി മഞ്ജു അഭിനന്ദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here