ഫറോക്ക് ചന്ദക്കടവിലൂടെ പോകാന്‍ മൂക്ക് പൊത്തണം

Posted on: August 7, 2015 11:06 am | Last updated: August 7, 2015 at 11:06 am
SHARE

feroke photo 2

ഫറോക്ക്: ചന്ദനക്കടവ് പരിസരമാകെ ദുര്‍ഗന്ധം പരത്തി മാലിന്യ നിക്ഷേപം. ഗ്രാമ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ആറു മാസം മുമ്പ് ഫറോക്ക് പഞ്ചായത്തില്‍ രാഷട്രീയ പ്രധിനിധികളും വകുപ്പുതല മന്ത്രിമാരും ചേര്‍ന്ന് കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തിയ മാലിന്യ നിര്‍മാര്‍ജന പദ്ധതി പാടെ നിലച്ച മട്ടാണ്. കുറച്ചുനാള്‍ മുമ്പ് വൃത്തിഹീനമായാവസ്ഥ പരിഹരിക്കാന്‍ വ്യപാരി വ്യവസായി സമിതിയും ഡ്രൈവര്‍മാരും നാട്ടുകാരും മുന്നിട്ടിറങ്ങി ശുചീകരിക്കുകയും പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. പഞ്ചായത്ത് ഈ സ്ഥലത്ത് മാലിന്യം തള്ളുന്നത് കര്‍ശനമായി നിരോധിച്ചുകൊണ്ടുള്ള ബോര്‍ഡ് സ്ഥപിച്ചിട്ടുണ്ട.് ഇതെല്ലാം അവഗണിച്ചാണ് മാലിന്യം തള്ളുന്നത്. ഈ സ്ഥലത്ത് പഞ്ചായത്ത് നേരിട്ട് മാലിന്യം സംസ്‌കരണപ്ലാന്റ് സ്ഥാപിച്ചിരുന്നു. ഇപ്പോള്‍ ഇത് നോക്കുകുത്തിയായി കിടക്കുകയാണ്. ആഴ്ചകളായി റോഡ് സൈഡില്‍ കുന്നുകൂടി കിടക്കുന്ന മാലിന്യം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും അധികൃതരും കണ്ടില്ലെന്ന മട്ടാണ്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സമയമായതിനാല്‍ നാട്ടുകാരും വ്യാപാരികളും ആശങ്കയിലാണ്.