അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം: രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

Posted on: August 7, 2015 10:47 am | Last updated: August 8, 2015 at 12:16 am
SHARE

border

ശ്രീനഗര്‍: അതിര്‍ത്തിയിലെ പാക് വെടിവെപ്പിന് ശമനമില്ല. കാശ്മീര്‍ അതിര്‍ത്തിയില്‍ പുല്‍വാമക്കടുത്ത് ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ഇത്വയിബ ഭീകരരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 32 കിലോമീറ്റര്‍ അകലെ കകപോറ ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്.

ലഷ്‌കര്‍ഇത്വയിബ ഭീകരര്‍ ഗ്രാമത്തില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരച്ചിലിനെ ത്തിയ പൊലീസുകാര്‍ക്ക് നേരെ ഭീകരര്‍ വെടിവെക്കുകയായിരുന്നു. ഗ്രാമത്തില്‍ ഒരു ഭീകരന്‍ കൂടി ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിവരം. തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ടു ഭീകരര്‍ വധിക്കപ്പെട്ടത്. കൂടുതല്‍ സേന സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വ്യാഴാഴ്ച ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.

അതേസമയം, ജമ്മുകശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ പോലീസ് പോസ്റ്റിന് നേരേ വീണ്ടും ഭീകരാക്രമണമുണ്ടായി. രണ്ടു പോലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് ഉധംപുരിലെ ഉള്‍ഗ്രാമമായ ബസന്ത്ഘട്ടിലെ പോലീസ് പോസ്റ്റിന് നേരേ ഭീകരര്‍ ആക്രമണമഴിച്ചുവിട്ടത്. വിവരമറിഞ്ഞ് സൈനികര്‍ സ്ഥലത്തത്തെി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here