ഓപ്പണ്‍ സ്‌കൂള്‍ : പ്ലസ് വണ്‍ അപേക്ഷ ക്ഷണിച്ചു

Posted on: August 7, 2015 12:25 am | Last updated: August 7, 2015 at 12:25 am
SHARE

PLUS ONE ADMISSIONതിരുവനന്തപുരം: സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മുഖേന ഹയര്‍സെക്കഡറി കോഴ്‌സിലേക്ക് എസ് എസ് എല്‍ സി അല്ലെങ്കില്‍ തത്തുല്യ യോഗ്യത നേടിയ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓപ്പണ്‍ റഗുലര്‍, െ്രെപവറ്റ് വിഭാഗങ്ങളിലേക്ക് ഓപ്പണ്‍ സ്‌കൂള്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്ന എസ് ബി ടി ചെലാന്‍ ഉപയോഗിച്ച് എസ് ബി ടി ശാഖയില്‍ ഫീസ് അടച്ച് വെബ് സൈറ്റ് മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പിഴയില്ലാതെ 31 വരെയും 50 രൂപ പിഴയോടെ സെപ്റ്റംബര്‍ ഏഴ് വരെയും 250 രൂപ അധിക പിഴയോടെ 14 വരെയും ഓപ്പണ്‍ െ്രെപവറ്റ് ആയി രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിഴയില്ലാതെ സെപ്തംബര്‍ നാലുവരെയും 50 രൂപ പിഴയോടെ 11 വരെയും 250 രൂപ അധിക പിഴയോടെ 17 വരെയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് പ്രിന്റ്ഔട്ടും മതിയായ ഫീസടച്ച എസ് ബി ടി ചെലാനും അനുബന്ധ രേഖകളുമായി നിശ്ചിത തീയതിക്കുള്ളില്‍ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ അപേക്ഷകള്‍ ജോയിന്റ് സ്‌റ്റേറ്റ് കോഡിനേറ്റര്‍, കേരള സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാകേന്ദ്രം, സിവില്‍ സ്‌റ്റേഷന്‍ കോമ്പൗണ്ട്, മലപ്പുറം 676505 വിലാസത്തിലും മറ്റ് ജില്ലകളിലെ അപേക്ഷകള്‍ സ്‌റ്റേറ്റ് ഓപ്പണ്‍ സ്‌കൂള്‍, എസ് സി ഇ ആര്‍ ടി, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിലും നേരിട്ടോ, തപാല്‍ മുഖേനയോ ഹാജരാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here